ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ മുന്നൊരുക്കങ്ങൾക്കായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് (ഒക്ടോബർ 6) വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരു മത്തിക്കരയിലെ ഹോട്ടൽ സിങ് സിക്സ്റ്റി ഫൈവ് ഇന്റർനാഷണലിൽ നടക്കും.

കേരളത്തിലെ മാതൃകാ മഹല്ല് സംവിധാനത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. 1976ൽ സ്ഥാപിതമായ എസ്.എം.എഫ് അഞ്ച് പതിറ്റാണ്ടായി മഹല്ലുകളെ ശാക്തീകരിക്കുന്നതിനും സാമൂഹിക, മത, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ശ്രദ്ധേയമായ സേവനം നിർവഹിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബെംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും സമസ്തയുടെയും എസ്.എം.എഫിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികളും മഹല്ല്–മദ്റസ കമ്മിറ്റി ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന് സംസ്ഥാന ട്രഷറർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സ്റ്റേറ്റ് പ്രസിഡന്റ് ഇൻചാർജ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സംസ്ഥാന സെക്രട്ടറി സി.ടി. അബ്ദുൽ ഖാദർ ഹാജി
ബെംഗളൂരു ജില്ലാ എസ് എം എഫ് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എംകെ നൗഷാദ്
കൺവീനർ നാസർ വികെ എന്നിവർ അറിയിച്ചു.
SUMMARY: SMF National Seminar in Bengaluru; Reception Committee Formation Meeting Today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ...

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

Related Articles

Popular Categories