മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ബെംഗളൂരു വിദ്യാരണ്യപുരയിൽ താമസിക്കുന്ന 53 കാരി മിനി വിനോദ്. മൺസൂൺ കാലത്തിന്റെ ദുർഘടങ്ങളെയും പ്രതികൂല കാലാവസ്ഥയെയും തോൽപ്പിച്ച് നാഗാലാൻഡിലെ മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് നടത്തിയ സാഹസിക ട്രെക്കിങ്ങിലൂടെയാണ് ഈ മലയാളി വനിത ദേശീയതലത്തിൽ ശ്രദ്ധേയമായ റെക്കോഡ് സ്വന്തമാക്കിയത്.

റെക്കോർഡ് നേട്ടത്തിലേക്ക് ഒരു ദിവസം, 13 മണിക്കൂർ

2026 സെപ്റ്റംബർ 4-നാണ് ചരിത്രപ്രധാനമായ ഈ നേട്ടം മിനി വിനോദ് കൈവരിച്ചത്. തനമിർ ഗ്രാമത്തിൽ നിന്ന് യാത്ര ആരംഭിച്ച്, മറ്റ് നാല് സഹയാത്രികർക്കൊപ്പമാണ് അവർ മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് എത്തിയത്. തുടർച്ചയായ മഴയും വഴുക്കലുള്ള പാതകളും കാഴ്ചപരിധി കുറഞ്ഞ സാഹചര്യവും കാരണം അതീവ ദുഷ്കരമായിരുന്ന യാത്ര, ഏകദേശം 13 മണിക്കൂർ കൊണ്ടാണ് ഇവർ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കിയത്. മിനി വിനോദിന്റെ സഹനശക്തിയും അടിയുറച്ച ധൈര്യവും സാഹസികതയോടുള്ള അഭിനിവേശവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ‘ഏസ് ബുക്ക് ഓഫ് റെക്കോഡ്സി’ന്റെ 2027 പതിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

📷 മിനി വിനോദ്

വേരുകൾ കേരളത്തിലും കർണാടകത്തിലും; കരുത്തായി ബാംഗ്ലൂർ ജീവിതം

കർണാടകയിലെ ബെല്ലാരി ജില്ലയിലെ ഡോണിമല എന്‍എംഡിസി ടൗൺഷിപ്പിലും ധാർവാഡിലുമായിരുന്നു മിനിയുടെ ജനനവും വളർച്ചയും വിദ്യാഭ്യാസവും. അച്ഛന്റെ സ്വദേശം പാലക്കാടും അമ്മയുടേത് വർക്കലയുമാണ്. കഴിഞ്ഞ 31 വർഷമായി ബെംഗളൂരുവില്‍ കുടുംബത്തോടൊപ്പം കഴിയുന്ന അവർ, നിലവിൽ വിദ്യാരണ്യപുരയിലെ ബി.ഇ.എൽ ലേഔട്ടിലാണ് താമസം. ഭർത്താവ് വിനോദ് ശ്രീധരൻ, മക്കളായ പ്രണവ് കൈമൾ, ശ്രേയ, മരുമകൻ തോമസ് എബ്രഹാം, പേരക്കുട്ടി ഐഡ എന്നിവരടങ്ങുന്നതാണ് കുടുംബം.

ആറു മാസത്തെ കഠിനമായ തയ്യാറെടുപ്പുകൾ

10 ദിവസത്തെ ട്രെക്കിങ്ങിനായി 2026 മാർച്ചിലാണ് നാഗാലാൻഡിലേക്ക് അവസരം ലഭിക്കുന്നത്. ഇന്ത്യയിലെ ഹിമാലയേതര പർവ്വതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സരമതി എന്നതോ, യാത്ര എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നോ അന്ന് അവർക്ക് പൂർണ്ണമായി അറിയുമായിരുന്നില്ല.

യുവത്വത്തിലുള്ള ശാരീരിക ക്ഷമത ഇപ്പോഴില്ലെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും, ആറുമാസക്കാലം കഠിനമായ തയ്യാറെടുപ്പുകളാണ് മിനി നടത്തിയത്. കൃത്യമായ നടത്തം, ശക്തി വർദ്ധിപ്പിക്കാനുള്ള വ്യായാമങ്ങൾ, യോഗ, സമീകൃത ആഹാരം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ ദിനചര്യ യാതൊരു വിട്ടവീഴ്ചയും ഇല്ലാതെ അവർ പിന്തുടർന്നു.

പ്രായം വെറുമൊരു സംഖ്യമാത്രം

ആശങ്കപ്പെട്ടതിനേക്കാൾ കഠിനമായിരുന്നു യാഥാർത്ഥ അനുഭവങ്ങൾ. ശാരീരികവും മാനസികവുമായ അതിതീവ്ര സമ്മർദ്ദങ്ങളെയും പരിമിതികളെയും ഒപ്പമുണ്ടായിരുന്നവരുടെ പിന്തുണയോടെയും സ്വന്തം ഇച്ഛാശക്തിയോടെയും അവർ അതിജീവിച്ചു. വലിയ പരിക്കുകളോ തിരിച്ചടികളോ ഇല്ലാതെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മിനി.

സരമതി പർവ്വത ബേസ് ക്യാംപിൽ എത്തിയെന്നതിലുപരി, വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനസ്സും കൃത്യമായ തയ്യാറെടുപ്പും ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമേയല്ല എന്ന് സ്വയം തെളിയിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ വിജയമെന്ന് മിനി വിനോദ് സാക്ഷ്യപ്പെടുത്തുന്നു. സഹസികതയുടെ പുതിയ വഴികൾ വെട്ടിത്തുറക്കുന്ന മിനി വിനോദ്, നാടിനാകെയും വിശിഷ്യാ വനിതകൾക്കാകെയും അഭിമാനകരമായ ഒരു മാതൃകയാണ്.
SUMMARY: Malayali woman scales Mount Saramati; Mini Vinod sets national record.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

സൗദിക്കെതിരായ ആക്രമണം; ഹൂതികൾക്കെതിരെ വൻ സൈനിക നീക്കവുമായി ത്രിരാഷ്ട്ര കക്ഷികള്‍

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

സൗദിക്കെതിരായ ആക്രമണം; ഹൂതികൾക്കെതിരെ വൻ സൈനിക നീക്കവുമായി ത്രിരാഷ്ട്ര കക്ഷികള്‍

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം...

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച് 270 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയ്ക്ക് പദ്ധതി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച്...

Related Articles

Popular Categories