സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 46 പേര്‍ക്ക് പരുക്ക്

ഹരിയാന: സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികളടക്കം 46 പേര്‍ക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പഞ്ചോറിലെ നോള്‍ട്ട ഗ്രാമത്തിന് സമീപമാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ ചണ്ഡിഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞായിരുന്നു ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

അമിത വേഗതയും അമിതഭാരവുമാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പോലീസ് പറഞ്ഞു. ബസില്‍ എഴുപതോളം കുട്ടികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

TAGS : SCHOOL | BUS | ACCIDENT | HARIYANA
SUMMARY : School bus overturned accident; 46 people including children were injured

LEAVE A REPLY

Please enter your comment!
Please enter your name here