കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ മരിച്ചു. പയ്യോളി സ്വദേശിനി ഷെമീമയാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരിക്കെയാണ് അബോധാവവസ്ഥയില്‍ കണ്ടെത്തിയത്.കൊയിലാണ്ടി അരിക്കുളത്ത് വാടക വീട്ടില്‍ താമസിച്ച് വന്നിരുന്ന ഷെമീമയ്ക്ക് 28 വയസായിരുന്നു. ഒന്നര മാസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
SUMMARY: Pregnant woman found unconscious in in-laws’ house dies; family calls it a mystery
















