ഖത്തർ റാസ് ലഫാൻ ദുരന്തത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാർ

ദോഹ: തിങ്കളാഴ്ച രാത്രി ഖത്തറിലെ റാസ് ലഫാൻ പ്രകൃതി വാതക പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 12 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. ദോഹയിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം പുറത്തുവിട്ടത്. പരുക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ നില നിലവിൽ തൃപ്തികരമാണ്. പതിമൂന്ന് പേരാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും മരിച്ചത്.

കഴിഞ്ഞ മാർച്ചിലുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് ദുരന്തം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഹബ്ബുകളിലൊന്നായ റാസ് ലഫാനിലെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരുക്കേറ്റ 66 പേരിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തർ എനർജി വ്യക്തമാക്കുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഉൾപെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഖത്തർ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നതായും ഇന്ത്യൻ എംബസി വ്യക്തമാക്കി.
SUMMARY: 12 Indians among those killed in Qatar’s Ras Laffan disaster

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

പാലക്കാട്‌: പാലക്കാട് എംഎസ്‌എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ...

വയോധികയെ മര്‍ദിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

കൊച്ചി: വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ശാലു പേയാടിനെതിരെ...

ആട്ടകളരിയിൽ ‘ഓഗസ്ത് വിത്ത് മാസ്റ്റേർസ്’; മേതിൽ ദേവിക നയിക്കുന്ന മോഹിനിയാട്ട പരിശീലനകളരി 17 മുതൽ 

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നൃത്ത പരിശീലന സ്ഥാപനമായ ആട്ടകളരിയുടെ...

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ സൗജന്യ ദന്ത പരിശോധന ക്യാമ്പ് 15ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന സൗജന്യ ദന്തരോഗ...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16 ന്

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16...

Related Articles

Popular Categories