കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലിസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവര്‍ത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്ലാന്റില്‍ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. അതേസമയം, ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന പി കെ ഫിറോസ് എംഎല്‍എയുടെ ആരോപണം പൊളിഞ്ഞു.
പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ശുചിത്വമിഷനും പരിശോധന നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവഗണിച്ച് തിടുക്കപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് കമ്പനിക്ക് അനുകൂലമായ ഉത്തരവിന് ഇടയാക്കിയത്. പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പികെ ഫിറോസിന്റെ ആരോപണത്തിന്റെ മുന ഒടിഞ്ഞു.
കനത്ത മഴയില്‍ ഇരുതുള്ളി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ ഫ്രഷ് കട്ട് പ്ലാന്റിനുള്ളിലും വെള്ളം കയറിയെന്നതടക്കമുള്ള വിവരങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. ഓഗസ്റ്റ് ഒന്നിനും രണ്ടിനും സ്ഥലത്ത് പരിശോധന നടത്തിയെന്നും പുഴയിലെ വെള്ളത്തിന്റെ നിറം മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ശുചിത്വമിഷനും വിശദ പരിശോധന നടത്തണമെന്ന ശുപാര്‍ശയോടെയാണ് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ ഇത് അവഗണിച്ച് മലിനീകരണ ബോര്‍ഡ് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത് തിരിച്ചടിച്ചു. ഹൈക്കോടതിയില്‍ നിന്നും കമ്പനിക്ക് അനുകൂലമായ ഉത്തരവും ലഭിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ തിടുക്കപ്പെട്ട് ഉത്തരവിറക്കിയതാണ് തിരിച്ചടിക്കിടയാക്കിയത്. ഇതിനിടെ പ്ലാന്റ് മാറ്റി സ്ഥാപിക്കുമെന്ന റിപ്പോര്‍ട്ടുകളും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
SUMMARY: Thamarassery Fresh Cut can continue operations; the High Court has extended the stay on the order to close the establishment.
















