മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്

ഇന്ന് മദ്യനയ അഴിമതക്കേസില്‍ സുപ്രീംകോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കും. അറസ്റ്റും റിമാന്‍ഡും റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ആണ് പരിഗണിക്കുക. ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ്.

കെജ്രിവാളിന്റെ വാദം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ്. എന്നാല്‍, ഇ ഡി നിലപാട് അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here