ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന. തക്കാളിയുടെ വില കിലോയ്ക്ക് 25 രൂപയിൽ നിന്ന് 54ലേക്കാണ് ഉയർന്നത്. ബീൻസിന്റെ വിലയും കിലോയ്ക്ക് 70 ൽ നിന്ന് 96ലേക്ക് വർധിച്ചു. വെള്ളരി, ക്യാപ്സിക്കം,വഴുതന, മുള്ളങ്കി, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾക്കും വില ഉയർന്നു.

അകാലമഴയും ഉയർന്ന താപനിലയും മൂലം വിവിധ പ്രദേശങ്ങളിലെ പച്ചക്കറി കൃഷിക്ക് നാശമുണ്ടായതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് തോട്ടക്കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. മഴയിൽ തക്കാളി ചെടികളിൽനിന്ന് കൊഴിഞ്ഞുവീഴുകയും ചിലയിടങ്ങളിൽ വിളകൾ ചീഞ്ഞുപോകുകയും ചെയ്തതോടെ വിപണിയിലേക്കുള്ള വരവ് കുറഞ്ഞു. ഇതോടൊപ്പം വിതരണത്തിലുണ്ടായ കുറവും വില ഉയരാൻ കാരണമായി.

ഇലക്കറികളുടെ വിലയിലും സമാനമായ വർധനയാണ് രേഖപ്പെടുത്തുന്നത്. സാധാരണയായി കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇലക്കറികൾക്ക് ഇപ്പോൾ കൂടുതൽ വില നൽകേണ്ടിവരുന്നത് ഉപഭോക്താക്കളുടെ വീട്ടുബജറ്റിനെയും ബാധിക്കുന്നുണ്ട്. മഴ തുടർന്നാൽ വരും ദിവസങ്ങളിലും വില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാര മേഖലയിൽ നിന്നുള്ള വിലയിരുത്തൽ.

അതേസമയം, ചില്ലറ വിപണിയിലെ വില കട, ഗുണനിലവാരം, വരവ് എന്നിവ അനുസരിച്ച വില വ്യത്യാസപ്പെടാം. ഇന്നലെ വിവിധ വിപണി റിപ്പോർട്ടുകളിൽ തക്കാളിയുടെ വില 52 മുതൽ 60 വരെയും രേഖപ്പെടുത്തിയിട്ടുണ്ട്.
SUMMARY: Vegetable prices soar in Bengaluru; tomatoes at Rs 54 per kg.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

“പദവി മോഹിച്ചല്ല, ക്ഷമ ചോദിക്കുന്നു”; കോൺഗ്രസ് മടങ്ങിവരവിൽ എതിർപ്പുകൾക്കിടെ പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേർന്നത് വൈകാരികമായ ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന്...

ഫെയര്‍നെസ് ക്രീമില്‍ അമിത അളവില്‍ മെര്‍ക്കുറി; മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം

മലപ്പുറം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ച...

ട്രെയിന്‍ ബോഗിയില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതി പിടിയില്‍

മധുര: തമിഴ്‌നാട്ടിലെ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളില്‍ യുവതിയെ...

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക...

തെരുവിൽ കഴിയുന്നവർക്ക് കാരുണ്യത്തിന്റെ പുതപ്പൊരുക്കി RIBK ബെംഗളൂരു

ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

Related Articles

Popular Categories