17,000 അടി ഉയരത്തില്‍ വെച്ച്‌ മിന്നലേറ്റു; പാട്ന-ലക്നൗ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകര്‍ന്നു

ഡല്‍ഹി: പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച്‌ മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. പിന്നാലെ വിമാനം ലക്‌നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. 6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്‌നയില്‍ നിന്ന് പുറപ്പെട്ടത്.

മിന്നലേറ്റതിനെ തുടര്‍ന്ന് വൈകുന്നേരം 4:05-ഓടെ ലക്‌നൗവില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച സമയത്തിനേക്കാള്‍ 8 മിനിറ്റ് മുന്‍പായിരുന്നു ലാന്‍ഡിങ്. വിമാനം ലക്‌നൗവിലെത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

ലക്‌നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടത് ഇതേ വിമാനമായിരുന്നു. എന്നാല്‍ മിന്നലേറ്റതിനു പിന്നാലെ കമ്പനി അഹമ്മദാബാദിലേക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം ഇനി സര്‍വീസ് നടത്താന്‍ അനുവദിക്കൂ.

SUMMARY: Struck by lightning at an altitude of 17,000 feet; nose section of Patna-Lucknow IndiGo flight damaged

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലത്തെ സ്ത്രീധന പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ...

പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ നിഷ റാഫേലിനെതിരെ കേസ്

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ നിഷ...

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

സൗദി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍...

എസ്.ഐ.ആറിനെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന്...

ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന....

നാ​നാ പ​ടേ​ക്ക​ർ അ​ന്ത​രി​ച്ചു; ഗോ​വ​യി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത്യം

ഗോവ: പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു....

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു; ലക്നോവിൽ അടിയന്തര ലാൻഡിംഗ്

ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡി​ഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ...

രംഗശങ്കര നാടകോത്സവത്തിന് ഒക്ടോബർ 23 ന് തിരിതെളിയും; മലയാളത്തില്‍ നിന്നും രണ്ടു നാടകങ്ങള്‍ 

ബെംഗളൂരു: രാജ്യത്തെ നാടകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്തമായ രംഗശങ്കര നാടകോത്സവം...

Related Articles

Popular Categories