മലപ്പുറത്തിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും

നിലമ്പൂർ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലുള്ള യാത്രക്കാരുടെയും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമാകുന്നു. ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത പാലക്കാട് ഡിആർഎം മധുകർ റോത്ത് സ്ഥിരീകരിച്ചു. ഏറെ വൈകാതെ തന്നെ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും.

ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള പാതയിലെ പ്രധാന സ്റ്റേഷനുകളില്‍ വേണാട് എക്‌സ്പ്രസിനെ ഉള്‍ക്കൊള്ളാനുള്ള പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതായിരുന്നു ഇതുവരെ ട്രെയിന്‍ സര്‍വീസ് നീട്ടുന്നതിന് വലിയ തടസ്സമായി നിന്നത്. വേണാട് എക്‌സ്പ്രസിന് ആകെ 22 കോച്ചുകളാണുള്ളത്. എന്നാല്‍ നിലമ്പൂര്‍ പാതയിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും 18 കോച്ചുകള്‍ നിര്‍ത്തിയിടാനുള്ള ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനാല്‍ ട്രെയിനിന്റെ നീളം കാരണം ആറ് ബോഗികള്‍ വരെ പ്ലാറ്റ്ഫോമിന് പുറത്ത് കിടക്കേണ്ട അവസ്ഥ വന്നിരുന്നു. റെയില്‍വേ ചട്ടപ്രകാരം ഇത് അനുവദനീയമല്ലാത്തതിനാലാണ് പദ്ധതി നീണ്ടുപോയത്. എന്നാല്‍ മേലാറ്റൂര്‍ സ്റ്റേഷനില്‍ 24 കോച്ച് ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സര്‍വീസ് നീട്ടുന്നതിനുള്ള വലിയൊരു തടസ്സം ഒഴിവായി. അടുത്ത മാസം ക്രോസിങ് സ്റ്റേഷന്‍ കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക തടസ്സങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാകും.

നിലവില്‍ ഉച്ചയ്ക്ക് 12 മണിക്ക് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന വേണാട് എക്‌സ്പ്രസ് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തിരുവനന്തപുരത്തേക്ക് മടക്കയാത്ര ആരംഭിക്കുന്നത്. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ വെറുതെ നിര്‍ത്തിയിടുന്ന ഈ മൂന്ന് മണിക്കൂര്‍ സമയം കൃത്യമായി ഉപയോഗപ്പെടുത്തി നിലമ്പൂരിലേക്ക് സര്‍വീസ് നടത്താനാണ് റെയില്‍വേ അധികൃതര്‍ പദ്ധതിയിടുന്നത്. നിലവില്‍ രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയില്‍ നിലമ്പൂര്‍ പാതയില്‍ യാത്രാ ട്രെയിനുകള്‍ ഒന്നുംതന്നെ സര്‍വീസ് നടത്തുന്നില്ല.

വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നതോടെ ഈ സമയപരിധിയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുകയും ചെയ്യും.ട്രെയിന്‍ സര്‍വീസ് നീട്ടുന്നതിനോടൊപ്പം നിലമ്പൂര്‍ സ്റ്റേഷനില്‍ മുന്‍പ് ലാഭകരമല്ലെന്ന പേരില്‍ നിര്‍ത്തിവെച്ച പാഴ്സല്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. സര്‍വീസ് ലാഭകരമാകുമെന്ന് ഉറപ്പ് ലഭിച്ചാല്‍ പാഴ്സല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഡി.ആര്‍.എം അറിയിച്ചു. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പാതയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തില്‍ നിലമ്പൂര്‍-മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബിജു നൈനാന്‍, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോന്‍, ഡിവിഷണല്‍ റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജോഷ്വ കോശി, അനസ് യൂണിയന്‍, വ്യവസായി പി. ഇസ്മായില്‍ തുടങ്ങിയവരും പങ്കെടുത്തു.
SUMMARY: Malappuram’s long wait is coming to an end; Venad Express to be extended to Nilambur.

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ഫ്രീഡം പാർക്കിൽ എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധം: അഭിജീത് ദിപ്കെയും, ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുത്തു; ‘ജനതാ ന്യായാലയത്തിൽ’ വോട്ടർമാരുടെ പരാതികൾ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കെതിരെ ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി....

ഇടുക്കിയില്‍ ഒക്ടോബര്‍ 16ന് സിപിഎം ഹര്‍ത്താല്‍

ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയില്‍ ഹർത്താല്‍. സിപിഎമ്മാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

Related Articles

Popular Categories