‘മഴയെത്തും മുമ്പെ’ മികച്ച പരമ്പര; 33-ാമത് സംസ്ഥാന ടെലിവിഷൻ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 33-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകള്‍ പ്രഖ്യാപിച്ചു. 33ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിനായി ലഭിച്ചത് 83 എൻട്രികളാണ് വന്നതെന്ന് മന്ത്രി പറഞ്ഞത്. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുമ്പെ’ മികച്ച ടെലിവിഷൻ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പണന്റ്’ എന്ന പരിപാടിയിലൂടെ അമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി.

‘മഴയെത്തും മുമ്പെ’യിലെ കൃഷ്ണചന്ദ്രൻ മികച്ച നടനും, ശ്രീധന്യ മികച്ച നടിക്കുമുള്ള പുരസ്കാരങ്ങള്‍ക്ക് അർഹരായി. കൗമുദി ടിവിയിലെ ‘വസുധ’ മികച്ച രണ്ടാമത്തെ ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ടെലി ഫിലിമിനുള്ള പുരസ്കാരം മഹേഷ് കുമാർ എം രചനയും സംവിധാനവും നിർവഹിച്ച ‘മൊളഞ്ഞി’ (20 മിനുട്ടില്‍ കുറവ്), റിയ ദിനേഷ് സംവിധാനം ചെയ്ത ‘എഫ് ഫോർ ഫ്രീഡം’ (20 മിനുട്ടില്‍ കൂടിയത്) എന്നിവയ്ക്ക് ലഭിച്ചു.

‘മറിമായം’ ആണ് മികച്ച ടിവി ഷോ. ‘ട്രാപ്പ്’ മികച്ച കുട്ടികളുടെ ഹ്രസ്വചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ടെലിഫിലിമുകള്‍ പുലർത്തിയ നിലവാരം സീരിയലുകള്‍ പുലർത്തിയില്ല എന്ന ജൂറി നിരീക്ഷണം അവാർഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പങ്കുവച്ചു. സീരിയലുകളില്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. ആവർത്തിച്ച്‌ പഴകിയ പ്രമേയങ്ങളാണ് സീരിയലുകള്‍ പിന്തുടരുന്നതെന്നും അന്യഭാഷാ പരമ്പരകളുടെ അനുകരണമാണ് ഏറെയെന്നും വിമർശനം.

SUMMARY: 33rd State Television Awards announced

Hot this week

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്...

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാര്‍

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് വയോധികയ്‌ക്ക് പരുക്ക്

മലപ്പുറം: കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരുക്കേറ്റു. കരുളായി സ്വദേശിനി സൈനബ(62)ക്കാണ്...

Related Articles

Popular Categories