4 വയസുകാരിക്ക് വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

ചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെ അല്ലെന്ന് ഡോക്‌ടർ രേഖയിൽ എഴുതി. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും ഡോക്‌ടര്‍ കുറിച്ചു. കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടി വന്നത്. കൈവിരലിന്‍റെ ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

Hot this week

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമയ്ക്ക് പരുക്ക്, രക്ഷപ്പെട്ടത് തലനാഴിരക്ക്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി...

അവിഹിത ബന്ധമെന്ന സംശയം; ബെംഗളൂരുവിൽ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകന്‍ അതിക്രൂരമായി...

അധ്യായം 21 📖 ഉദ്യാന നഗരിയിലേക്ക്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍1979ൽ...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി...

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക്...

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ്...

സംസ്ഥാനത്ത് പരക്കെ മഴ; നാല് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

Related Articles

Popular Categories