ബെംഗളൂരു: കര്‍ണാടകയിലെ ബാഗൽകോട്ടിൽ റോഡരികിലെ കുഴിയിലേക്കു ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു. 17 പേർക്കു പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ ജംഖണ്ഡി താലൂക്കിലെ കട്ടിക്കെരെ ഗ്രാമത്തിലായിരുന്നു അപകടം. കരിമ്പ് കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 20-ഓളം തൊഴിലാളികൾ സഞ്ചരിച്ച ട്രാക്ടറിന്റെ ട്രോളി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
]
മഹാരാഷ്ട്ര സ്വദേശികളായ ലക്ഷ്മി (22), രേഖ (40), മനീഷ (19), അൽക്കി (2) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജംഖണ്ഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: 4 killed in tractor overturn in Karnataka
SUMMARY: 4 killed in tractor overturn in Karnataka















