തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി ഹസന്‍ അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസന്‍ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. ഇന്ന് പുലര്‍ച്ചെ കുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് 55 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തിയത്. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ സ്‌ക്വാഡും നെടുപുഴ പോലിസും ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. വീട്ടുകാര്‍ എറണാകുളത്തേക്ക് പോയ വിവരമറിഞ്ഞ് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണമാണിതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ച ഒന്നരയോടെ ഒരാള്‍ മതില്‍ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി.
SUMMARY: Major burglary at a house in Thrissur city; 55 sovereigns of gold and ₹3.5 lakh stolen
















