പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ അപ്രന്റീസ് ആകാൻ അവസരം. 635 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകള്‍
| Sr. No | State / UT | SC | ST | OBC | EWS | UR | Total |
| 1 | Andhra Pradesh | 3 | 1 | 5 | 2 | 9 | 20 |
| 2 | Arunachal Pradesh | 0 | 2 | 0 | 0 | 3 | 5 |
| 3 | Assam | 0 | 0 | 1 | 0 | 4 | 5 |
| 4 | Bihar | 6 | 0 | 10 | 4 | 20 | 40 |
| 5 | Chandigarh | 2 | 0 | 4 | 1 | 8 | 15 |
| 6 | Chhattisgarh | 1 | 3 | 0 | 1 | 5 | 10 |
| 7 | Delhi (NCT) | 4 | 2 | 8 | 3 | 13 | 30 |
| 8 | Gujarat | 1 | 3 | 5 | 2 | 9 | 20 |
| 9 | Haryana | 9 | 0 | 13 | 5 | 23 | 50 |
| 10 | Himachal Pradesh | 5 | 0 | 4 | 2 | 9 | 20 |
| 11 | Jammu & Kashmir | 0 | 1 | 2 | 1 | 6 | 10 |
| 12 | Jharkhand | 1 | 2 | 1 | 1 | 5 | 10 |
| 13 | Karnataka | 0 | 0 | 2 | 0 | 6 | 10 |
| 14 | Kerala | 0 | 0 | 1 | 0 | 4 | 5 |
| 15 | Madhya Pradesh | 3 | 4 | 3 | 2 | 8 | 20 |
| 16 | Maharashtra | 3 | 2 | 8 | 3 | 14 | 30 |
| 17 | Manipur | 0 | 1 | 0 | 0 | 4 | 5 |
| 18 | Mizoram | 0 | 0 | 1 | 0 | 4 | 5 |
| 19 | Nagaland | 0 | 2 | 0 | 0 | 3 | 5 |
| 20 | Odisha | 1 | 3 | 1 | 1 | 9 | 15 |
| 21 | Punjab | 26 | 0 | 18 | 9 | 37 | 90 |
| 22 | Rajasthan | 4 | 2 | 8 | 3 | 13 | 30 |
| 23 | Sikkim | 1 | 0 | 2 | 1 | 6 | 10 |
| 24 | Tamil Nadu | 3 | 0 | 5 | 2 | 10 | 20 |
| 25 | Telangana | 3 | 1 | 5 | 2 | 9 | 20 |
| 26 | Tripura | 0 | 0 | 1 | 0 | 4 | 5 |
| 27 | Uttar Pradesh | 21 | 1 | 27 | 10 | 41 | 100 |
| 28 | Uttarakhand | 1 | 0 | 1 | 1 | 7 | 10 |
| 29 | West Bengal | 4 | 1 | 4 | 2 | 9 | 20 |
അംഗീകൃത സർവകലാശാലയിൽ നിന്നു മുഴുവൻ സമയ പഠനത്തിലൂടെ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. 01 – 5 -2026 തീയതി അനുസരിച്ച് അഞ്ചു വർഷത്തിനകം നേടിയ ബിരുധമായിരിക്കണമെന്ന നിബന്ധനയുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ജൂൺ 6 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ അവസരമുള്ളത്.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി അഞ്ച് ഒഴിവുകളും തമിഴ്നാട്ടിൽ ചെന്നൈ, കാഞ്ചീപുരം എന്നിവടങ്ങളിലായി ഇരുപതും കർണാടകയിൽ ബെംഗളൂരു അർബൻ പ്രദേശത്ത് പത്ത് ഒഴിവുകളുമാണ് ഉള്ളത്. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷയിൽ ഉദ്യോഗാർത്ഥികൾക്ക് പരിജ്ഞാനം നിർബന്ധമാണ്. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുക പഠന കാലയളവിലെ അക്കാദമിക് നിലവാരം അനുസരിച്ചായിരിക്കും. ഹയർ സെക്കൻഡറിയും തത്തുല്യവും മുതലുള്ള മാർക്കും പരിഗണിക്കും.
01 -05 – 2026 തീയതി അനുസരിച്ച് 20 നും 28 വയസിനുമിടയിലുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 3,5,10 വയസ്സ് വരെ ഇളവ് ലഭിക്കും. വിധവകളോ വിവാഹ ബന്ധം വേർപെടുത്തിയവരോ ആയ സ്ത്രീകൾക്ക് ജനറൽ വിഭാഗത്തിന് മുപ്പത്തിയഞ്ചും പിന്നാക്ക വിഭാഗത്തിന് മുപ്പത്തിയെട്ടും പട്ടിക വിഭാഗത്തിന് നാൽപതും വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാൻ സാധിക്കും. ലിസ്റ്റ് പുറത്തുവിടുമ്പോൾ സംസ്ഥാനം തിരിച്ചുള്ള സിലക്ഷൻ ലിസ്റ്റും പുറത്തുവിടുന്നതായിരിക്കും.
https://nats.education.gov.in, apprenticeshipindia.gov.in എന്ന പോർട്ടലിൽ അപേക്ഷകർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം പ്രകാരം ആദ്യം പേരുകൾ റജിസ്റ്റർ ചെയ്യണം.ഉദ്യോഗാർത്ഥികൾക്ക് https://punjabandsind.bank.in എന്ന വെബ്സൈറ്റ് വഴിയോ ho.hrd@psb.bank.in എന്ന ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.















