കോക്രോച്ച് ജനത പാർട്ടി സ്ഥാപകനെതിരെ ഇഡി, എൻഐഎ അന്വേഷണം വേണം; ഹർജിയുമായി കർണാടകയിലെ ബിജെപി പ്രവർത്തകൻ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച്‌ ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി), ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി.

കർണാടകയിൽനിന്നുള്ള ബിജെപി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെയും ഇത്തരം ഹർജികൾ നൽകിയ വാർത്തയിൽ ഇടംപിടിച്ചയാളാണ് വിഘ്നേഷ്. രാഹുൽ ​ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം ആരോപിച്ച് അടക്കം നിരവധി ഹർജികൾ നൽകിയിരുന്നു.

കോക്രോച്ച്‌ ജനതാ പാർടിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം സിജെപിയുടെ എല്ലാ സമൂഹികമാധ്യമ അക്കൗണ്ടുകളും ഉടനടി ബ്ലോക്ക് ചെയ്യണമെന്നും എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകൾ റദ്ദാക്കാൻ അടിയന്തര ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.

അതേസമയം കോക്രോച്ച് ജനതാ പാർടFയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ഉടനടി പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ച ‘എക്സ് കോർപ്പറേഷന്റെ’ നടപടിക്കെതിരെ പാർട്ടി സമർപ്പിച്ച അടിയന്തര ഹർജി കോടതി നിരസിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് എക്സ് കോടതിയെ അറിയിച്ചു.
SUMMARY: BJP worker in Karnataka files petition seeking ED, NIA probe against Cockroach Janata Party founder

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ഭാഷകളുടെ വീടുകൾ

ഇ.പി. രാജഗോപാലൻ  കേരളത്തിന് പുറത്ത് കേരളങ്ങളുണ്ട് എന്ന വിചാരം ദുർബലപ്പെട്ടുവരികയാണോ എന്ന് ചിലപ്പോൾ...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

വീണ്ടും പ്രണയപ്പക; മംഗളൂരുവില്‍ ബസ് കാത്തുനിന്ന യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ...

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ...

ഇറാന് നേരെ ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഏഴ് പേർ കൊല്ലപ്പെട്ടു, ഒമ്പത് പേർക്ക് പരുക്ക്

തെഹ്റാൻ: ആറുദിവസമായി ഇറാനിൽ നടത്തുന്ന ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച്...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന്...

Related Articles

Popular Categories