തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) ഡോ. എ. കൗശിഗനെ നിയമിച്ചു. മുൻ സിഇഒ ഡോ. രത്തൻ യു. കേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ് ഈ പുതിയ നിയമനം.
2009 ബാച്ചിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. എ. കൗശിഗൻ. നിലവിൽ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ കൗശിഗന്‍ നിലവില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ സമർപ്പിച്ച നാലംഗ പാനലിൽ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കൗശിഗനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഡോ. വീണ എൻ. മാധവൻ, ഡോ. കെ. വാസുകി, ടി.വി. അനുപമ എന്നിവരായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് മുന്നോട്ടുവെച്ച പട്ടികയിലെ മറ്റ് പ്രമുഖർ. പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെ ഡോ. എ. കൗശിഗൻ ഉടൻ തന്നെ പുതിയ ചുമതലകൾ ഏറ്റെടുക്കും.
SUMMARY: Dr. A. Kaushigan is the new Chief Electoral Officer
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.