തിരുവനന്തപുരത്ത് എഡിജിപി ഓഫീസില്‍ തേനീച്ച ആക്രമണത്തില്‍ പോലീസുകാരടക്കം 7 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ തേനീച്ചകളുടെ ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പോലീസുകാർ ഉള്‍പ്പെടെ ആകെ ഏഴുപേർക്കാണ് കുത്തേറ്റത്. പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എ.ഡി.ജി.പി ഓഫീസിലാണ് സംഭവം നടന്നത്. ഓഫീസിന് മുകളില്‍ കെട്ടിടത്തിൻ്റെ പുറംചുവരില്‍ ഒരു വലിയ തേനീച്ചക്കൂട് ഉണ്ടായിരുന്നു.

കുറച്ച്‌ കാലം മുമ്പ് ഇതേ സ്ഥലത്തുണ്ടായിരുന്ന ഭീമൻ തേനീച്ചക്കൂട് ആദിവാസി വിഭാഗക്കാരായ ആളുകളെ എത്തിച്ച്‌ നീക്കം ചെയ്‌തിരുന്നു. എന്നാല്‍ തേനീച്ചകള്‍ വീണ്ടും ഇവിടെ തന്നെ കൂടുണ്ടാക്കി. പിന്നീട് ഈ കൂട് വലുതായി വന്നെങ്കിലും പോലീസുകാർ അതിനെ ഗൗരവത്തോടെ കണ്ടില്ല. ഇന്ന് വൈകിട്ട് കൂടിളകി വന്ന തേനീച്ചകള്‍ പോലീസുകാരെയും ഓഫീസിന് മുന്നിലൂടെ പോയ സ്ത്രീ അടക്കമുള്ളവരെയും കുത്തുകയായിരുന്നു. ഏഴ് പേരെയാണ് ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

കൂടുതല്‍ പേർക്ക് കുത്തേറ്റില്ലെന്നാണ് വിവരം. പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അതേസമയം ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ നാളെ തന്നെ തേനീച്ചക്കൂട് ഇവിടെ നിന്ന് നീക്കം ചെയ്യാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നല്‍കി. ഇതിനായി വൈദഗ്ധ്യമുള്ള ആദിവാസി വിഭാഗക്കാരെ എത്തിക്കാനും എഡിജിപി വെങ്കിടേഷ് നിർദേശം നല്‍കിയതായാണ് വിവരം.

SUMMARY: 7 people, including policemen, injured in bee attack at ADGP office in Thiruvananthapuram

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

ശിവകാശിയില്‍ പടക്ക ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; രണ്ടുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമ്മാണ യൂണിറ്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്...

പ്രിയദര്‍ശിനി ബസില്‍ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ 'സീറോ വാല്യു'...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന്...

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ആലുവ: ആലുവയില്‍ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകള്‍ ശ്രീഭദ്രയെ ആണ്...

നഷ്ടപ്പെട്ട പഴ്‌സ് നാല് ദിവസത്തിന് ശേഷം തിരികെ ലഭിച്ചു; ടാക്സി ഡ്രൈവറെ പ്രശംസിച്ച് ബെംഗളൂരു സ്വദേശി

ബെംഗളൂരു: ടാക്സിയിൽ നഷ്ടപ്പെട്ട പഴ്‌സ് നാല് ദിവസത്തിന് ശേഷം അതിലെ സാധനങ്ങളൊന്നും...

Related Articles

Popular Categories