കെ.എൽ 90; സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്

തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇനി കെ.എൽ 90 (KL 90) എന്ന രജിസ്ട്രേഷൻ. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് കെഎൽ 90′ നമ്പറുകളാകും നൽകുക. കെഎൽ 90 -എ കേന്ദ്രസർക്കാർ, കെഎൽ 90 ബി തദ്ദേശം, കെഎൽ 90 സി – പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നമ്പർ അനുവദിക്കുക.  ഇത് സംബന്ധിച്ച് മോട്ടോർവാഹന ചട്ടത്തിൽ വരുത്തേണ്ട മാറ്റത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

സർക്കാർ വാഹനങ്ങളുടെ ആയുസ്സ് സംബന്ധിച്ച കേന്ദ്ര നിർദ്ദേശത്തിലും കേരളം നിർണ്ണായകമായ മാറ്റം വരുത്തി. 15 വർഷം കഴിഞ്ഞാൽ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലെ പോലീസ്, ഫയർഫോഴ്‌സ്, വനം, ആരോഗ്യ വകുപ്പുകളെ സാരമായി ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തി. കിലോമീറ്റർ കുറച്ച് മാത്രം ഓടിയിട്ടുള്ള ഇത്തരം വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നത് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തിൽ കൃത്യമായ പുക പരിശോധനയും ഫിറ്റ്നസ് കണ്ടീഷനും ഉറപ്പുവരുത്തിക്കൊണ്ട് സർക്കാർ വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു.

കേന്ദ്ര വാഹന പോർട്ടലിൽ ഇതിന് തടസ്സമുണ്ടാകുമെന്നതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി ലാമിനേറ്റഡ് ആർ.സി കാർഡുകൾ നൽകും. ഇൻഷുറൻസ് സംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാൻ ഈ വാഹനങ്ങളെല്ലാം കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലാക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ, 15 സംവിധാനത്തിൽ രജിസ്ട്രേഷൻ റദ്ദാക്കിയതുമായ സർക്കാർ വകുപ്പുകളുടെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും കാലാവധി, ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ നിലനിർത്തി, മാനുവൽ ആയി ആർസി നൽകി അഞ്ചു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിനും സർക്കാർ തീരുമാനിച്ചു.

ഫിറ്റ്നസ് പുതുക്കി നൽകുന്ന ഇത്തരം വാഹനങ്ങൾക്ക് കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖാന്തിരം ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണർ തയ്യാറാക്കി സമർപ്പിച്ച ചട്ടങ്ങളുടെ കരട് സർക്കാർ അംഗീകരിക്കുകയും, ആയതിൻ്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

 SUMMARY: KL 90; Special registration series for government vehicles now

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയില്‍ വീണ്...

മലബാര്‍ കാൻസര്‍ സെൻ്ററില്‍ 20 ഒഴിവുകള്‍; 37800 രൂപ വരെ ശമ്പളം, അപേക്ഷിക്കാം

കണ്ണൂർ: മലബാർ കാൻസർ സെന്ററില്‍ (എം.സി.സി) വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക്...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു....

മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും...

സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയില്‍ വീണ്...

മലബാര്‍ കാൻസര്‍ സെൻ്ററില്‍ 20 ഒഴിവുകള്‍; 37800 രൂപ വരെ ശമ്പളം, അപേക്ഷിക്കാം

കണ്ണൂർ: മലബാർ കാൻസർ സെന്ററില്‍ (എം.സി.സി) വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക്...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു....

മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും...

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം...

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കെ. മുരളീധരൻ (77) ബെംഗളൂരുവിൽ അന്തരിച്ചു....

Related Articles

Popular Categories