ബാരാമതി വിമാനാപകടത്തില്‍ മരിച്ച അഞ്ചുപേരില്‍ ഒരാള്‍ യുവ വനിതാ പൈലറ്റ് ശാംഭവി പഥക്

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട ഉപമുഖ്യമന്ത്രി 66 -കാരനായ അജിത് പവർ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട ചാർട്ടർ വിമാനമാണ് 08:49-ഓടെയാണ് അടിയന്തര ലാൻഡിങ്ങിനിടെ തകർന്നുവീണത്. വിമാനം പൂർണമായി കത്തിയമർന്നു.

അജിത് പവാർ ഉള്‍പ്പെടെ യാത്ര ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള VSAR വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ ലിയർജെറ്റ് 45 മോഡല്‍ വിമാനത്തിലാണ്. അപകട കാരണം കണ്ടെത്താൻ ശ്രമങ്ങള്‍ തുടരുകയാണ്. അജിത് പവാറിന്റെ വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ, അഥവാ പ്രധാന പൈലറ്റ്, ക്യാപ്റ്റൻ ഡല്‍ഹി സ്വദേശിനിയായ ശാംഭവി പതക് ആയിരുന്നു. ഈ അപകടത്തില്‍ ഇരുവരും മരിച്ചിരുന്നു.

ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളായ ശാംഭവി, 1500 മണിക്കൂറോളം വിമാനം പറത്തിയ പരിചയ സമ്പന്നയാണ്. ഏവിയേഷൻ മേഖലയില്‍ മികച്ച വിദ്യാഭ്യാസവും പരിശീലനവും നേടിയ വ്യക്തിയായിരുന്നു ശാംഭവി പഥക്. എയർഫോഴ്‌സ് ബാല്‍ ഭാരതി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂസിലാൻഡ് ഇന്റർനാഷണല്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്നാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്.

മുംബൈ സർവ്വകലാശാലയില്‍ നിന്ന് എയറോനോട്ടിക്സ് ആൻഡ് ഏവിയേഷൻ സയൻസില്‍ ബിരുദം നേടിയ അവർ, ഡിജിസിഎയുടെ കീഴില്‍ നിന്ന് നിരവധി ഉയർന്ന റാങ്കിംഗുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബില്‍ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി കരിയർ ആരംഭിച്ച അവർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ചൊരു ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി പേരെടുത്തു.

സ്പൈസ് ജെറ്റ്, ജോർദാൻ എയർലൈൻ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പരിശീലനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. ഫ്രോസണ്‍ എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് ഉള്‍പ്പെടെയുള്ള ഉയർന്ന യോഗ്യതകള്‍ ശാംഭവിക്ക് ഉണ്ടായിരുന്നു. അജിത് പവാറിനെ കൂടാതെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റന്റ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവർ. രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തില്‍ പ്രഗത്ഭരായ ഒരു കൂട്ടം ആളുകളെയാണ് നഷ്ടമായത്.

SUMMARY: Young woman pilot Shambhavi Pathak was one of the five people who died in the Baramati plane crash.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

Related Articles

Popular Categories