കർണാടകയിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതായി കണ്ടെത്തൽ; നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയെന്നാണ് കർണാടക സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന്‍ അര്‍ഷാദാണ് പരിശോധനാ വിവരങ്ങള്‍ പുറത്തുവിട്ടത്.

നിലവില്‍ പെട്രോളില്‍ അനുവദിച്ചിട്ടുള്ള എഥനോള്‍ മിശ്രണത്തിന്റെ പരിധി 20 ശതമാനമാണ് (ഇ20). ഇതിലും കൂടുതലായി എഥനോള്‍ ചേര്‍ത്ത ഇന്ധനം വില്‍ക്കുന്ന എണ്ണക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇതുമൂലം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ വിവിധ ജില്ലകളില്‍നിന്നായി പ്രമുഖ എണ്ണക്കമ്പനികളുടെ പമ്പുകളില്‍നിന്ന് സര്‍ക്കാര്‍ 63 പെട്രോള്‍ സാമ്പിളുകളാണ് ശേഖരിച്ചത്. ഐഒസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഷെല്‍, നയാര എനര്‍ജി എന്നീ കമ്പനികളുടെ പെട്രോള്‍ സാമ്പിളുകളാണ് പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ സാമ്പിളുകള്‍ അതാത് എണ്ണക്കമ്പനികളുടെ ആഭ്യന്തര ലബോറട്ടറികളിലേക്ക് പരിശോധനയ്ക്ക് അയച്ചു.

കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എഥനോള്‍ മിശ്രണ നയത്തെ ചോദ്യം ചെയ്ത് മന്ത്രി റിസ്വാന്‍ അര്‍ഷാദ് രംഗത്തെത്തി. എഥനോള്‍ ചേര്‍ക്കുന്നതിന്റെ സാമ്പത്തിക ബാധ്യത സാധാരണ ഉപഭോക്താക്കള്‍ക്കാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനക്ഷമത കുറയുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 62,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകാമെന്നാണ് മന്ത്രിയുടെ വാദം. വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും വരുന്ന അധിക ചെലവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന അളവിലുള്ള എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്യാത്ത വാഹനങ്ങളെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണക്കമ്പനികളുടെ സ്വന്തം ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ എഥനോള്‍ അളവ് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ബെംഗളൂരുവിലെ ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതെന്ന് മന്ത്രി പറഞ്ഞു. അമിതമായ അളവിലെ എഥനോള്‍ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാനും എന്‍ജിന്‍ തകരാറിനും ഇടയാക്കുമെന്നാണ് ആശങ്ക.

അമിത എഥനോള്‍ കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പ്രത്യേക നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിലെ എഥനോള്‍ ശതമാനം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ഇ10, ഇ20, ഇ30 തുടങ്ങിയ ഇന്ധനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

SUMMARY: Excessive ethanol blending in petrol discovered in Karnataka; Minister demands compensation.

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനമിറങ്ങിയാല്‍ നേരെ പമ്പയിലേക്ക്; ശബരിമല ഭക്തര്‍ക്കായി പുതിയ എസി ബസ് സര്‍വീസുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക്...

പെരുമ്പാവൂരില്‍ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ കസ്റ്റഡിയില്‍

കളമശ്ശേരി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള ആണ്‍കുട്ടിയുടെ മരണം...

ഇന്റര്‍നാഷനല്‍ എമ്മി വേദിയില്‍ അവതാരകനായി വിജയ് സേതുപതി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ചെന്നൈ: തമിഴ് സിനിമയുടെ 'മക്കള്‍ സെല്‍വൻ' വിജയ് സേതുപതി തന്റെ സിനിമാ...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

പഞ്ചാബില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജ്‌പുര: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ നാല് കോച്ചുകള്‍ കത്തിനശിച്ചു. കർമ്മഭൂമി...

വിമാനമിറങ്ങിയാല്‍ നേരെ പമ്പയിലേക്ക്; ശബരിമല ഭക്തര്‍ക്കായി പുതിയ എസി ബസ് സര്‍വീസുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക്...

പെരുമ്പാവൂരില്‍ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ കസ്റ്റഡിയില്‍

കളമശ്ശേരി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള ആണ്‍കുട്ടിയുടെ മരണം...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

പഞ്ചാബില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജ്‌പുര: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ നാല് കോച്ചുകള്‍ കത്തിനശിച്ചു. കർമ്മഭൂമി...

കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഗവേഷകരാകാൻ നിയമ ബിരുദധാരികള്‍ക്ക് മികച്ച അവസരം. റിസർച്ച്‌...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട ക്കേസില്‍...

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്

തിരുവന്തപുരം: സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിപണിയില്‍...

Related Articles

Popular Categories