പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണ് ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചത്. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സഹായധനം അനുവദിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 26ന് പോത്തുണ്ടിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന് ഒരു വർഷം പൂർത്തിയായി. സംഭവവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ പ്രതിയായ ചെന്താമര ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. എന്നാല്‍ സുധാകരനും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്.
SUMMARY: Nenmara double murder: Rs 3 lakh financial assistance granted to Sudhakaran’s family who killed Chenthamara















