നിപ വൈറസ്: ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിപ വൈറസ് വീണ്ടും പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ആരോഗ്യ വകുപ്പ്. നിപയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സതേടണം. വവ്വാലുകള്‍ കൂടുതലുള്ള പ്രദേശങ്ങളിൽ ആളുകൾ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും വവ്വാലുകൾ ഉപേക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്. നിപ ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്താതിരിക്കുക, രോഗം ബാധിച്ചതോ ചത്തതോ ആയ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍പ്പെടുന്നു.
SUMMARY: Nipah virus: Health Department issues guidelines

LEAVE A REPLY

Please enter your comment!
Please enter your name here