വാഹനാപകടമുണ്ടാകാൻ ഏറെ സാധ്യത; ബെംഗളൂരുവിൽ 64 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ വാഹനാപകടമുണ്ടാകാൻ കൂടുതല്‍ സാധ്യതയുള്ള 64 ‘ബ്ലാക്ക് സ്പോട്ടുകൾ’ ഉണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ്. 2023 മുതല്‍ 2025 വരെ നഗരത്തില്‍ കൂടുതൽ അപകടങ്ങളുണ്ടായ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് ട്രാഫിക് പോലീസ് ബ്ലാക്ക് സ്പോട്ടുകളുടെ മാപ്പ് തയ്യാറാക്കിയത്. 500 മീറ്റർ ദൂരമാണ് ഓരോ ബ്ലാക്ക് സ്പോട്ടിലും അടയാളപ്പെടുത്തിയിരിക്കുന്നത്.

ബാനസവാടി, കെ.ആർ. പുരം, എച്ച്.എ.എൽ. എയർ പോർട്ട് പോലീസ് സ്റ്റേഷൻ ഉൾ പ്പെടുന്ന കിഴക്കൻ ബെംഗളൂരു മേഖലയാണ് നഗരത്തിൽ കൂടുതൽ അപകടസാധ്യതയുള്ളതെന്നാണ് കണ്ടെത്തൽ. ബനസവാടി ട്രാഫിക് പോലീസ് സ്റ്റേഷൻ അധികാരപരിധിയിൽ മാത്രം നാല് പ്രധാന ബ്ലാക്ക് സ്പോട്ടുകൾ ഉണ്ട്, ക്രോമ ഷോറൂമിന് സമീപമുള്ള ഒ.ആർ.ആർ, രാമമൂർത്തി നഗര എ.എസ്.ആർ കല്യാണ മണ്ഡപ, ടിൻഫാക്ടറി സ്കൈവാക്ക് മുതൽ ഹാംഗിംഗ് ബ്രിഡ്ജ് മദീന മസ്ജിദ് ഓൾഡ് മദ്രാസ് റോഡ്, ബാബുസപാളയ ബസ് സ്റ്റാൻഡ് ഒ.ആർ.ആർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കെആർ പുരയോട് അടുത്ത് നില്‍ക്കുന്ന ഭട്ടാരഹള്ളി മുതൽ മേടഹള്ളി പാലം, ബെസ്കോം ഓഫീസ്, കെആർ പുര മുതൽ ബസ് ഡെപ്പോ ജംഗ്ഷൻ ഓൾഡ് മദ്രാസ് റോഡ്, ആവലഹള്ളി, ടൊയോട്ട ഷോറൂമിന് എതിർവശം, കടംനല്ലൂർ ക്രോസ് എന്നിങ്ങനെ എൻഎച്ച്-75 ല്‍ നാല് ബ്ലാക്ക് സ്പോട്ടുകൾ വീതമുണ്ട്.

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ യാത്രക്കാരുടെ ജീവനപഹരിച്ച മൂന്നോ അതിലധികമോ വാഹനാപകടങ്ങൾ ഉണ്ടായ സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ടുകൾ. വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതും റോഡുകൾ മോശം ഗുണനിലവാരത്തി ലുള്ളതുമായ സ്ഥലങ്ങളാണിവ.
SUMMARY: Traffic police find 64 black spots in Bengaluru, high risk of accidents

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

Related Articles

Popular Categories