തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഭയന്നാണ് പോലീസില്‍ പരാതി നല്‍കാൻ ആദ്യം മടിച്ചതെന്ന് യുവതി മൊഴി നല്‍കി. എന്നാല്‍ തന്റേത് ‘കള്ളപ്പരാതി’ ആണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
ഹോം സ്റ്റേയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും, വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. പരാതിയില്‍ ഒരു തവണ പീഡിപ്പിച്ചെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി യുവതി കോടതിയെ അറിയിച്ചു. ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
SUMMARY: Second rape case against Rahul Mangkootatil: Complainant gives confidential statement in court















