പടക്ക നിര്‍മാണശാലയില്‍ തീപിടിത്തം; 18 പേര്‍ വെന്തുമരിച്ചു

വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയില്‍ പടക്ക നിർമാണശാലയില്‍ തീപിടിത്തത്തില്‍ 18 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തില്‍ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെല്‍വയലുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികള്‍ ജോലികളില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേള്‍ക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

പരുക്കേറ്റവരെ കാക്കിനടയിലെ സർക്കാർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രി വൻഗലപുടി അനിത, ജില്ലാ കളക്ടർ എസ്. ഷാൻ മോഹൻ, എസ്പി ശ്രീ ബിന്ദു മാധവ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. വെറ്റ്‌ലപാലം ഗ്രാമത്തിലെ അഡബല വീരബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് യൂണിറ്റുകള്‍.

SUMMARY: Fire breaks out at fireworks factory; 18 people burnt to death

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക പത്മഭൂഷൺ എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച്...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച്‌ സോനം വാങ്ചുക്; നിരാഹാര സമരം തുടരുന്നു

ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി...

Related Articles

Popular Categories