പാക്കറ്റ് പൊട്ടിച്ച നിലയില്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍; പിന്‍വലിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകള്‍ സ്കൂളുകളില്‍ പൊട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ മുഴുവൻ ചോദ്യപേപ്പറുകളും പിൻവലിക്കാൻ തീരുമാനം. മാർച്ച്‌ 11-ന് നടത്താനിരുന്ന ഒന്നാം വർഷ അറബിക് പരീക്ഷയുടെയും മാർച്ച്‌ 21-ന് നിശ്ചയിച്ചിരുന്ന പൊളിറ്റിക്കല്‍ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് കാസറഗോഡ്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളില്‍ പാക്കറ്റ് പൊട്ടിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളിലെയും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ പാക്കറ്റുകള്‍ പിൻവലിച്ച്‌ പകരം ചോദ്യപേപ്പറുകള്‍ അടിയന്തരമായി വിതരണം ചെയ്യാൻ പരീക്ഷ കമ്മീഷണറുമായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വ്യാഴാഴ്ച മുതല്‍ പകരം ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെലവിനായി മുൻകൂർ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കറ്റുകള്‍ പൊട്ടിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്കൂളുകളില്‍ നിന്നുമുള്ള റിപ്പോർട്ട് പരീക്ഷ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടൻ ചോദ്യപേപ്പർ അച്ചടിച്ച്‌ എത്തിച്ച കോണ്‍ഫിഡൻഷ്യല്‍ പ്രസ്സ് അധികൃതർ സ്വന്തം ചെലവില്‍ പകരം ചോദ്യപേപ്പർ തയ്യാറാക്കി ജില്ലാകേന്ദ്രങ്ങളില്‍ എത്തിക്കാമെന്ന് അറിയിച്ചു.

ഇവ ഏറ്റുവാങ്ങിയും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച്‌ ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകള്‍ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകയ്‌ക്കെടുത്ത് സമയബന്ധിതമായി പകരം ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.

SUMMARY: Plus One exam question papers found in broken packets; order to withdraw

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

Related Articles

Popular Categories