കാമ്പസുകളില്‍ ‘സൻമിത്ര’ ഡ്രൈവ്; 31 വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ കാമ്പസുകളില്‍ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ ‘സന്‍മിത്ര’ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 31 വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. 6 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 2 ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നു 1200 വിദ്യാര്‍ഥികളുടെ മൂത്ര സാംപിളുകള്‍ ശേഖരിച്ചതില്‍ 585 എണ്ണമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍ 31 സാംപിളുകളാണ് പോസിറ്റീവായത്.

ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ പോലീസിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ കാമ്പസുകളില്‍ പരിശോധന നടത്തിയത്. ഡിജിപി എം.എ.സലീമാണ് ‘സന്‍മിത്ര’ യജ്ത്തിനു നേതൃത്വം നല്‍കുന്നത്. പോലീസിനു പുറമെ ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരുമൊക്കെ ഈ യജ്ഞത്തിന്റെ ഭാഗമാണ്. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ കര്‍ശന നീക്കമാണ് പോലീസ് നടത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 2,378 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷം 6,825 ലഹരി കേസുകളാണ് രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തന്നെ 2500-ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ബെംഗളൂരു അടക്കം സംസ്ഥാനത്തുടനീളം ലഹരി മരുന്നുവില്‍പ്പനയും ഉപഭോഗവും തടയാന്‍ പോലീസ് പ്രത്യേക പരിശോധനയും നടത്തിവരികയാണ്.
SUMMARY: ‘Sanmitra’ drive on campuses; 31 students found using drugs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories