പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും നോര്‍ക്ക കെയര്‍ പ്ലസ്സിനും നാളെ തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും ബുധനാഴ്ച തുടക്കമാകും. മലപ്പുറം നോര്‍ക്ക സെല്ലില്‍ (മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്) വൈകിട്ട് 4.00 ന് നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും ചടങ്ങില്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും നോര്‍ക്ക കെയര്‍ പ്ലസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2026 മാര്‍ച്ച് 11 മുതല്‍ 2026 ഏപ്രില്‍ 12 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. ഈ കാലയളവില്‍ എന്‍റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.

നോര്‍ക്ക കെയര്‍ പ്ലസ്സില്‍ 18 മുതല്‍ 80 വയസ്സുവരെയുളളവര്‍ക്ക് എന്‍റോള്‍ ചെയ്യാനാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. നോര്‍ക്ക കെയര്‍ പദ്ധതി വിപുലീകരിക്കണമെന്നും എന്‍റോള്‍മെന്റിന് വീണ്ടും അവസരമൊരുക്കണമെന്നും അഞ്ചാം ലോകകേരള സഭയിലുള്‍പ്പെടെ പ്രവാസി സമൂഹത്തിൽ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു മാസം കൂടി എന്‍റോള്‍മെന്റിന് അവസരമൊരുങ്ങുന്നത്. കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 20,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാഷ്ലെസ്സ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം-റീഇംബര്‍സ്മെന്റും ലഭ്യമാണ്. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍റോള്‍മെന്റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.

SUMMARY : Health insurance for expatriates; Norka Care second phase enrollment and Norka Care Plus begin tomorrow

Hot this week

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

ബംഗാളിൽ മലയാളിയെ കള്ളനെന്ന് സംശയിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ച് കൊന്നു; 7 പേര്‍ അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ആശ്വാസം, ഇനി സമാധാനകാലം; ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

ബേൺ: ലോകത്തിന് ഇതാ ഒരു ആശ്വാസവാര്‍ത്ത. അമേരിക്ക–ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച്...

Related Articles

Popular Categories