മലപ്പുറത്ത് ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം കാവനൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുൽ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചെരങ്ങാകുണ്ട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തിലൂടെ കാർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അസീസിനെ മഞ്ചേരി മെഡിക്കൽ കോളേജിലും സൗദാബീവിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസീസ് മഞ്ചേരിയിൽ വെച്ചും സൗദാബീവി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരണപ്പെട്ടത്.

സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനാണ് കേസ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
SUMMARY: Couple dies after bike hits car in Malappuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശിവമൊഗ്ഗയിൽ ദസറ ജംബോ സവാരിക്കിടെ അമ്പാരി ആന ഇടഞ്ഞു

ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ...

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം...

ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ സ്ഫോടനത്തിന് പിന്നിൽ ടോർച്ചിനുള്ളിൽ ഒളിപ്പിച്ച ഐ.ഇ.ഡി.യെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ടോർച്ച്...

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

Related Articles

Popular Categories