37 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്; ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി​യോ​ടെ

ന്യൂ​ഡ​ൽ​ഹി: 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​ണ് വെ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് രാ​ത്രി​യോ​ടെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രും.

എ​ന്‍​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ര്‍ ഉ​ൾ​പ്പെ​ടെ 26 പേ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ 11 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ബി​ഹാ​റി​ലെ അ​ഞ്ചും ഒ​ഡീ​ഷ​യി​ലെ നാ​ലും ഹ​രി​യാ​ന​യി​ലെ ര​ണ്ടും സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ബി​ഹാ​റി​ലെ നാ​ല് സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​വീ​ന്‍ എ​ന്നി​വ​ര്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.
എ​ന്നാ​ൽ ഒ​രു സീ​റ്റി​ല്‍ ഇ​ന്ത്യ മു​ന്ന​ണി​യും എ​ന്‍​ഡി​എ​യും ത​മ്മി​ല്‍ ക​ന​ത്ത മ​ത്സ​ര​മു​ണ്ടാ​കും.

ഒ​ഡീ​ഷ​യി​ലെ ര​ണ്ടു സീ​റ്റി​ലും ഹ​രി​യാ​ന​യി​ലെ ഒ​രു സീ​റ്റി​ലും മ​ത്സ​രം ന​ട​ക്കും. ഹ​രി​യാ​ന​യി​ലെ നി​യ​മ​സ​ഭ​യി​ലെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
SUMMARY: Election to 37 Rajya Sabha seats today; Result declaration by night

LEAVE A REPLY

Please enter your comment!
Please enter your name here