98-ാമത് ഓസ്കർ പുരസ്കാരങ്ങൾ: നേട്ടം കൊയ്‌ത് വൺ ബാറ്റിൽ ആഫ്‌റ്റർ അനദറും ഫ്രാങ്കെയ്‌സ്റ്റിനും, മികച്ച സഹനടനായി ഷോൺ പെൻ

ലോസാഞ്ചലസ്: 98-ാമത് എഡിഷൻ ഓസ്‌കാർ അവാർഡ് നിശയ്‌ക്ക് ഹോളിവുഡിലെ പ്രശസ്‌തമായ ഡോൾബി തിയേറ്ററിൽ വർണാഭമായ തുടക്കം. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് അവാർഡ് നിശ സംഘടിപ്പിച്ചിരിക്കുന്നത്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സും’ വമ്പൻ പ്രതീക്ഷകളുമായെത്തിയ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഓസ്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘സിന്നേഴ്സ്’ മത്സരരംഗത്തുള്ളത്.

പ്രധാന വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങിയപ്പോൾ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രം മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രശസ്ത നടൻ ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ഇതേ ചിത്രത്തിനായി പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കിയപ്പോൾ, മികച്ച കാസ്റ്റിംഗിനുള്ള ഓസ്കറും ഈ ചിത്രം തന്നെ നേടി. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർക്ക് മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം നേടികൊടുത്തു. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാ​ഗത്തിൽ‌ പുരസ്കാരം നേടിയത്.

മികച്ച ആനിമേഷൻ ചിത്രമായി ‘കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു പ്രധാന പുരസ്കാരങ്ങളിൽ ‘വെപ്പൺസ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലറുടെ ‘സിന്നേഴ്സി’നാണ് ലഭിച്ചത്. 24 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ ഇനിയും പ്രധാന പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. യുദ്ധപ്പുകമറയ്ക്കിടയിലും ലോകസിനിമയുടെ ഈ മഹാമേള ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
SUMMARY: 98th Oscars: Sean Penn wins Best Supporting Actor for One Battle After Another and Frankenstein

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച് 270 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയ്ക്ക് പദ്ധതി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

Related Articles

Popular Categories