രണ്ടാം ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോട് കോടതി നിർദേശം നല്‍കി.

അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുല്‍ വാട്ട്‌സ്‌ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പോലീസിന് പരാതി നല്‍കിയിരുന്നു.രാഹുലിന്റെ നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്.

നേരത്തെ കര്‍ശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകള്‍.പ്രതി പുറത്തുനില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. അതേസമയം, തനിക്കെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.

SUMMARY: Second rape case; Anticipatory bail against Rahul Mangkootatil will not be cancelled

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ...

ഉമ്മൻ ചാണ്ടി ചരമവാർഷികം: പ്രവാസി കോൺഗ്രസ് ബെംഗളൂരുവിൽ അനുസ്മരണവും സേവനപരിപാടികളും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം...

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയില്‍...

കള്ളാടി മണ്ണിടിച്ചില്‍; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ...

ഇൻഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ...

Related Articles

Popular Categories