കാസറഗോഡ്: കാസറഗോഡ് ബിഎല്‍ഒ പുഴയില്‍ ജീവനൊടുക്കി. ചെർക്കള സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ മൊഗ്രാല്‍ പുത്തൂർ സ്വദേശി സവാദാണ് (32) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് സമ്മർദം ഉണ്ടായിരുന്നതായി സവാദ് ബന്ധുക്കളോട് പറഞ്ഞിരുന്നു. സവാദിന്റെ വീടുപണി നടക്കുകയാണ്.
വീടുപണി നടക്കുന്നിടത്തേക്ക് പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് സവാദ് ഇറങ്ങിയത്. പിന്നീട് മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു. കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് നാട്ടുകാരും കുടുംബവും പറഞ്ഞത്. ജോലി സംബന്ധിച്ച് സമ്മർദം ചെലുത്തിയത് ആരാണെന്ന് കണ്ടെത്തണമെന്നാണാണ് ബന്ധുക്കളുടെ ആവശ്യം.















