തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ പതിപ്പിച്ചതായി ആരോപണം. സിപിഎമ്മിന്റെ സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.വി നികേഷ് കുമാറാണ് ആരോപണമുന്നയിച്ചത്. രണ്ട് ദിവസം മുമ്പ് ഇ-മെയില്‍ വഴി അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളത്. ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആണ്.
എന്നാല്‍ സാങ്കേതികമായ പിഴവാണ് ഉണ്ടായതെന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം പൂർത്തിയായി. നാളെയാണ് സൂക്ഷ്മ പരിശോധന. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മന്ത്രി വി അബ്ദു റഹിമാൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് പത്രിക നല്‍കി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച, സമ്പൂർണ സ്ഥാനാർഥി ചിത്രം വ്യക്തമാകും.
SUMMARY: BJP’s seal on Kerala in Election Commission’s letter; CPM alleges















