തെഹ്റാൻ: ഇസ്രയേൽ-യു.എസ്. സഖ്യം ഫെബ്രുവരി 28-നു തുടക്കമിട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഇറാൻ കോൺസുലേറ്റ് ജനറലാണ് അരാഗ്ചിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.
എന്നാൽ, അമേരിക്ക, ഇസ്രയേൽ, കൂടാതെ നിലവിലെ യുദ്ധത്തിൽ പങ്കാളികളായ ചില ഗൾഫ് രാജ്യങ്ങൾ എന്നിവയുടെ കപ്പലുകളെ കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. മേഖല ഒരു യുദ്ധമേഖലയാണെന്നും ശത്രുരാജ്യങ്ങളുടെ കപ്പലുകളെ കടത്തിവിടേണ്ട സാഹചര്യം ഇറാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം തുടങ്ങിയശേഷം ബുധനാഴ്ചവരെ ഇന്ത്യൻപതാകയുള്ള നാല് എൽ.പി.ജി. ടാങ്കറുകൾ ഹോർമുസ് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്.
SUMMARY: Iran allows 5 friendly countries including India to transit through Hormuz
















