ഇറാന്റെ ആക്രമണം; കുവൈത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഇന്ത്യക്കാരന് ജീവന്‍നഷ്ടമായത്. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നടന്ന രൂക്ഷമായ ആക്രമണത്തിൽ വൈദ്യുത നിലയങ്ങൾക്കും ഒരു ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകളുണ്ടായി.

യുഎഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി. തുടര്‍ സ്‌ഫോടക ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍, ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍ പുലര്‍ച്ചെ മൂന്ന് തവണ ആക്രമണശ്രമം ഉണ്ടായി. കടല്‍ മാര്‍ഗമുള്ള യാത്രക്കും മത്സ്യബന്ധനത്തിനും നിരോധനമേര്‍പ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് വിലക്ക്

അതേസമയംഇറാനിലെ തബ്രിസിലുള്ള പെട്രോകെമിക്കൽ പ്ലാന്റിന് നേരെ യുഎസ്-ഇസ്രയേൽ ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് തലസ്ഥാനമായ തെഹ്‌റാന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. തെക്കൻ ഇസ്രയേലിലെ വ്യവസായ മേഖലയെ ലക്ഷ്യം വച്ച് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇത് രാസവസ്തുക്കൾ ചോരാൻ ഇടയാക്കുമോ എന്ന വലിയ ആശങ്ക പരത്തി.

ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപരിധിയിൽ വച്ച് തടഞ്ഞതായി വിവിധ ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ (UN) സമാധാന സേനാംഗം കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ഡ്രോണുകൾ ഇസ്രയേൽ തടഞ്ഞു. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ യോ​ഗം ചേർന്നു. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യം ലഘൂകരിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഇവർ അറിയിച്ചു.
SUMMARY: Iranian attack; Indian killed in Kuwait

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

വോട്ടർ പട്ടികയിലെ പേരുകളില്‍ പൊരുത്തക്കേടുകൾ; നന്ദൻ നിലേകനിക്കും കന്നഡ നടൻ ശിവരാജ് കുമാറിനും എസ്.ഐ.ആർ.  നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി ഇൻഫോസിസ്...

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

Related Articles

Popular Categories