‘നുഴഞ്ഞുകയറ്റം തടയാൻ പാമ്പും മുതലയും’; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ പരീക്ഷണവുമായി ഇന്ത്യ. പ്രശ്നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കൊണ്ട് നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. നദികളും ചതുപ്പുകളും ഉള്ള അതിർത്തി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ബിഎസ്എഫിൽ ഉന്നതതലത്തില്‍ ചർച്ച നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളും പങ്കിടുന്ന 4,096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം പ്രദേശം നദികളും ചതുപ്പുകളും നിറഞ്ഞതാണ്. ഇത്തരം വേലി കെട്ടൽ സാധ്യമല്ലാത്ത മേഖലകളിലാണ് ഇന്ത്യ ഈ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഇത്തരം ദുര്‍ഘടമായ ഇടങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള നിരീക്ഷണം പ്രായോഗികമല്ലാത്തതിനാല്‍, പാമ്പുകളെയും മുതലകളെയും ജലാശയങ്ങളില്‍ തുറന്നുവിടുന്നത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വലിയ ഭീഷണിയാകുമെന്ന് സൈന്യം വിലയിരുത്തുന്നു.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അത്തരമൊരു പദ്ധതിക്ക് അനുയോജ്യമായ നദീതീരങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളത് എന്നതിനാൽ, പദ്ധതി നടപ്പിലാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇങ്ങനെയെല്ലാമിരിക്കെ, ഡ്രോണുകൾ, സെൻസറുകൾ, കാമറകൾ, മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എഫ് അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തി വരിക തന്നെയാണ്.

നുഴഞ്ഞുകയറ്റവും കള്ളക്കടത്തും വ്യാപകമാകുന്നതിന് പിന്നാലെയാണ് ബിഎസ്എഫ് ഇത്തരത്തിനൊരു പരീക്ഷണത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. നിലവില്‍ ചര്‍ച്ചാഘട്ടത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നതോടെ അതിര്‍ത്തിയിലെ അനധികൃത കടന്നുകയറ്റത്തിന് വലിയ തോതില്‍ തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: India to conduct separate security test on Bangladesh border, to be guarded by ‘snake and crocodile’

Hot this week

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

Related Articles

Popular Categories