‘സോംബി ഡ്രഗ്’: ബെംഗളൂരുവിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പോലീസ്, ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ‘സോംബി ഡ്രഗ്’ വ്യാപകമാകുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുമായി പോലീസ്. സംഭവത്തില്‍ 29 കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാരണ്യപുര സ്വദേശി ഹേമന്ത് കുമാർ ആണ് പിടിയിലായത്.  സ്വകാര്യ ഒപ്റ്റിക്കൽസ് കമ്പനിയിൽ ഫീൽഡ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഇയാള്‍ വടക്കുകിഴക്കൻ ബെംഗളൂരുവിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് വിവാദ വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസിന് മൊഴി നല്‍കി.

നഗരത്തിലെ തിരക്കേറിയ റോഡിൽ ഒരാൾ അസ്വാഭാവികമായ രീതിയിൽ പെരുമാറുന്ന വീഡിയോ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചതിനെ തുടർന്നാണെന്ന അവകാശവാദത്തോടെയാണ് ഇയാള്‍ വീഡിയോ പ്രചരിച്ചത്. വീഡിയോ പിന്നീട് വൈറലായതോടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്നു വീഡിയോയിലുള്ള വ്യക്തിയെ കണ്ടെത്തി പോലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇയാൾ മദ്യത്തോടൊപ്പം ചില ഗുളികകൾ കഴിച്ചതാണ് അസ്വാഭാവിക പെരുമാറ്റത്തിന് കാരണമായതെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. മാത്രമല്ല ബെംഗളൂരുവിൽ ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ സോംബി ഡ്രഗ് ഉപയോഗിക്കുന്നവർ കാണിക്കുന്ന ശാരീരിക ലക്ഷണങ്ങൾ കണ്ടപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾ പിന്നീട് മറ്റൊരു വീഡിയോയിലൂടെ മാപ്പപേക്ഷിച്ചു. തെളിവുകളില്ലാതെയും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാതെയും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
SUMMARY: ‘Zombie Drug’: Police take action against those spreading fake news in Bengaluru, one arrested

Hot this week

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത...

കർണാടകയിൽ ഇനി ഡി.കെ യുഗം; ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ...

ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു: ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം ജൂൺ ഒന്നിന് വൈകുന്നേരം...

ഐപിഎൽ ഫൈനൽ; ബെംഗളുരുവിൽ ബൈക്ക് റാലികള്‍, റോഡ് ഷോ എന്നിവ ഉള്‍പ്പെടെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ബൈക്ക്...

അതിശക്തമായ മഴ; തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ തലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ക്രൂരമര്‍ദനത്തിനിരയായെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ...

അതിവേഗ റെയില്‍: പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടെ 23 സ്റ്റേഷനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ്...

Related Articles

Popular Categories