ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശരീരത്തിൽ ഉടനീളം പരുക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരുക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം ഉണ്ടാകും. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക. 

നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാര്‍ത്തയെത്തിയത്. പത്ത് മിനിറ്റുകള്‍ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റില്‍ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. ഒടുവില്‍ ഇന്നലെ ഉച്ചയോടെ ആ വാര്‍ത്തയെത്തി.
SUMMARY: Sreenanda’s cause of death was a serious injury to the right side of the head; preliminary postmortem report

Hot this week

ബംഗാളിൽ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇനി ചീഫ് സെക്രട്ടറി 

കൊൽക്കത്ത: ബം​ഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അ​ഗർവാളിനെ ചീഫ്...

വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15കാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരിക്കും പരുക്ക്

വയനാട്:  മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യംമ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

ലിറ്ററിന് അഞ്ചു രൂപ വരെ; രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്, എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച

ഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധനവില...

ക്ലി​ഫ് ഹൗ​സ് ഒഴിഞ്ഞു; ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക...

ബെംഗളൂരുവില്‍ മെയ് 14 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തിൽ രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ...

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

Related Articles

Popular Categories