പ്രിയ ഗായികക്ക് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം ഇന്ന്, അന്ത്യകർമ്മങ്ങൾ മുംബൈയിൽ  

മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്നു സംസ്ഥാന ബഹുമതികളോടെ മുംബൈയിൽ നടക്കും. ലോവർ പരേലിലെ കാസ ഗ്രാൻഡെ വസതിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ശിവാജി പാർക്കിലായിരിക്കും സംസ്‌കാരം. ചടങ്ങുകളിൽ അമിതമായ തിരക്ക് ഒഴിവാക്കണമെന്ന് ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലെക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്നലെ വസതിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ആശ ഭോസ്‌ലെയുടെ ആരോഗ്യം മോശമായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് ശനിയാഴ്ച അവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.

800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുള്ള ആശ ഒരു വെഴ്സ്റ്റൈൽ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങൾ, ഫിലിം ഫെയര്‍ അവാര്‍ഡുകൾ, മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പുരസ്കാരങ്ങൾ തുടങ്ങി നിരവധി അവാര്‍ഡുകൾ ആശയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണും ആശക്ക് ലഭിച്ചിട്ടുണ്ട്. ക്ലാസിക്കൽ, കാബറേ, പോപ്പ്, ഗസലുകൾ എന്നിവയിലൂടെ അനായാസമായി പാടാറുള്ള ആശയുടെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
SUMMARY: The country is preparing to bid farewell to its beloved singer; Asha Bhosle’s funeral will be held today, the last rites will be performed in Mumbai

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ...

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

Related Articles

Popular Categories