ലഖ്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടം. ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരുക്കേറ്റ ഏഴ് പേർ ചികിത്സയിലാണ്. വാഹനങ്ങൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്തതായും ഗതാഗതം സാധാരണ നിലയിലായതായും പൊലീസ് പറഞ്ഞു. 12പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
SUMMARY: Bus and truck collide in UP; Six dead, many injured
യു.പിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറുമരണം, നിരവധിപേർക്ക് പരുക്ക്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















