എൽ-നിനോ സാധ്യത; കേരളത്തിൽ മഴ കുറയും

തിരുവനന്തപുരം: പസഫിക് സമുദ്രത്തിലെ എൽ-നിനോ (El-Nino) പ്രതിഭാസത്തിന്റെ സ്വാധീനം മൂലം ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കുറവുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം കാലവർഷം വൈകാനും ദുർബലമാകാനുമുള്ള സാധ്യത നിലനിൽക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ്‌ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനവാണ് രേഖപ്പെടുത്തുന്നത്. അന്തരീക്ഷത്തിൽ ഈർപ്പം (Humidity) കൂടുന്നതിനാൽ മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളിൽ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

വേനൽ മഴയുടെ നേരിയ സാദ്ധ്യതയുണ്ടെങ്കിലും വരും മാസങ്ങളിൽ ജലക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് എൽ-നിനോ കാരണമായേക്കുമെന്നാണ് ആശങ്ക.
SUMMARY: El Nino likely; Rainfall to decrease in Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള...

ദൊഡ്ഡബള്ളാപുരയ്ക്ക് സമീപം നേരിയ ഭൂചലനം; തീവ്രത 3.0

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബള്ളാപുര താലൂക്കിൽ വെള്ളിയാഴ്ച രാവിലെ 3.0...

എസ്ഐആർ; കർണാടകയിൽ 2.28 ലക്ഷം ഫോം 7 അപേക്ഷകൾ; അന്തിമ പട്ടിക ഒക്ടോബർ 27-ന്

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ഒക്ടോബർ 22 വരെ...

സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ, സൗന്ദര്യവർധക വസ്തു ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അച്ചടക്കവും അവകാശങ്ങളും മുൻനിർത്തി ബാലാവകാശ കമ്മീഷൻ നിർണായക...

ബെംഗളൂരുവിൽ മഴ തുടരും; ഒക്ടോബർ 25 വരെ ജാഗ്രത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ തുടരാൻ...

പാ​രീ​സി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

പാ​രീ​സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു...

തീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ്...

Related Articles

Popular Categories