റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം, വാമഞ്ചൂർ, ചെക്ക് പോസ്റ്റ്, ശാസ്താക്ഷേത്രത്തിനു സമീപത്തെ ബാലചന്ദ്രയെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുദിവസമായി മൊബൈൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട് അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. പരേതരായ നരസപ്പയ്യ ഹന്തെയുടെയും ഇന്ദിരാ ഹന്തെയുടെയും മകനായ ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലിചെയ്തു വരികയായിരുന്നു. മറ്റൊരു സഹോദരി: ഭാരതി.

ബാലചന്ദ്രയ്‌ക്ക്‌ 13 വയസ്സുള്ളപ്പോൾ 1985ലാണ്‌ അച്ഛൻ നരസപ്പയ്യ ഹന്തയെയും വീട്ടിലെ ജോലിക്കാരനായ വിശ്വനാഥനെയും ഉറങ്ങിക്കിടക്കുമ്പോൾ റിപ്പർ ചന്ദ്രൻ തലയ്ക്കടിച്ചുകൊന്നത്. അമ്മ ഇന്ദിര ഹന്തെയെ വധിക്കാനും ശ്രമമുണ്ടായി. തലക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. കുറച്ചുവർഷം മുമ്പ് അവർ മരിച്ചു.

ക്രൂരമായ കൊലപാതകത്തിന്റെ സാക്ഷിയായിരുന്നു ബാലചന്ദ്ര. ഇ‍ൗ ഇരട്ടക്കൊലപാതകമടക്കം 14 കൊലപാതകക്കേസുകളിലെ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. 13 കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് വിവിധ കോടതികൾ വിധിച്ചത്. എന്നാൽ വാമഞ്ചൂരിലെ കൊലപാതകക്കേസിൽ ബാലചന്ദ്ര നൽകിയ മൊഴി പ്രകാരമാണ്‌ വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ പ്രതി സുപ്രിംകോടതി വരെ പോയെങ്കിലും വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു. 1991 ജൂലൈ 6-ന് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ് റിപ്പർ ചന്ദ്രൻ്റെ വധശിക്ഷ നടപ്പാക്കിയത്. കേരളത്തിലെ അവസാനത്തെ വധശിക്ഷയാണ് ഇത്

നീലേശ്വരത്തിനു സമീപത്തെ കരിന്തളം, മുതുക്കുറ്റിയില്‍ 1950 ഡിസംബർ 18ന് കുഞ്ഞമ്പു – പാറ്റ സതികളുടെ മകനായിട്ടായിരുന്നു ചന്ദ്രന്‍റെ ജനനം. ചന്ദ്രന് പത്തുവയസ്സുള്ളപ്പോൾ അച്ഛൻ കുഞ്ഞമ്പു മരിച്ചു. പതിനാലാം വയസ്സിൽ ചന്ദ്രൻ കർണാടകയിലേയ്ക്ക് നാടുവിട്ടു. പിന്നീട് തിരിച്ചെത്തിയത് കുപ്രസിദ്ധ ക്രിമിനൽ ആയിട്ടായിരുന്നു. കാസർകോട്ട് ഒരു മോഷണക്കേസിൽ 1977ലാണ് ചന്ദ്രൻ ആദ്യമായി പിടിയിലായത്. ആ കേസിൽ ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞതോടെ ചന്ദ്രൻ വീണ്ടും കർണാടകയിലേയ്ക്ക് പോയി. പിന്നീട് തിമ്മയെന്ന കുപ്രസിദ്ധ ക്രിമിനലുമായി കൂട്ടുകൂടി.

ലണ്ടനിൽ നിരവധി പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പർ’ എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യം ഉള്ളതിനാലാണ് ചന്ദ്രന് ‘റിപ്പർ’ എന്ന അപരനാമം കിട്ടിയത്. ദേശീയ പാതകളോടും റെയിൽവെ ട്രാക്കിനോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രൻ ആക്രമണത്തിനു തിരഞ്ഞെടുത്തിരുന്നത് ചുറ്റിക കൊണ്ട് തലയിൽ ശക്തമായി അടിച്ചു വീഴ്ത്തിയ ശേഷം കവർച്ച നടത്തുകയും ബലാത്സംഗവും ചെയ്യുകയുമായിരുന്നു ചന്ദ്രന്റെ രീതി.

1985 സെപ്തംബർ 10ന് ചെമ്മനാട് കൈന്താറിലായിരുന്നു ആദ്യത്തെ റിപ്പർ മോഡൽ ആക്രമണം. വടക്കൻ കേരളവും ദക്ഷിണ കർണാടകയും വർഷങ്ങളോളം വിറപ്പിച്ച റിപ്പർ ചന്ദ്രൻ കർണാടകയിലെ ശിവമോഗയിൽ വച്ചാണ് പോലീസിന്റെ പിടിയിലായത്.
SUMMARY: Eyewitness in the Ripper Chandran case found dead

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു....

ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌വേയുടെ എൻട്രി, എക്സിറ്റ് കവാടങ്ങൾ പൂട്ടി എൻഎച്ച്എഐ; നാട്ടുകാരുടെ പ്രതിഷേധം ശക്തം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ ബിഡദി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലെ താൽക്കാലിക...

വെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ചു തീകൊളുത്തി, നാലുപേർക്ക് പൊള്ളലേറ്റു

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെയാണ്...

മഴക്കുറവ് രൂക്ഷം; കർണാടകയിലെ 158 താലൂക്കുകളില്‍ വരൾച്ചാഭീഷണി

ബെംഗളൂരു: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതോടെ കർണാടകയിലെ 158 താലൂക്കുകൾക്ക്...

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

ബെംഗളൂരു: മൈസൂരുവിലെ ബില്ലിക്കരെയില്‍ കഴിഞ്ഞ വര്‍ഷം വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന...

പാ​ര്‍​ല​മെന്റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13...

സിജെപിയുടെ പാർലമെന്റ് മാർച്ച്‌ ഇന്ന്; അനുമതി നിഷേധിച്ച് ഡൽഹി പോലീസ്, നിരോധനാജ്ഞ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ...

എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്; മെസ്സിക്ക് ഹാട്രിക്കില്ല

മിയാമി: ഫിഫ ലോകകപ്പ് 2026ന്റെ ഗോൾഡൻ ബൂട്ട് ഫ്രഞ്ച് നായകനും സ്‌ട്രൈക്കറുമായ...

Related Articles

Popular Categories