Friday, October 23, 2026
20.7 C
Bengaluru

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം; മുഖ്യപ്രതിക്ക് 10 വർഷം കഠിനതടവ്

ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

2022 നവംബർ 19-നാണ് മംഗളൂരുവിലെ കങ്കനാടിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ സ്ഫോടനമുണ്ടായത്. പ്രഷർ കുക്കറിനുള്ളിൽ ബോംബ് ഘടിപ്പിച്ച് കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മംഗളൂരുവിലെ പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടാണ് പ്രതി ബോംബ് കൊണ്ടുപോയതെന്ന് എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഷരീഖിനും ഓട്ടോ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റിരുന്നു. ശിവമോഗ തീർഥഹള്ളി സ്വദേശിയായ ഷരീഖിന് നിരോധിത ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി. വിചാരണ വേളയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തനിക്ക് ഒരു മകളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് വേണമെന്ന് ഷരീഖിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
SUMMARY: Mangaluru cooker bomb blast; Main accused gets 10 years rigorous imprisonment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

‘വിധാന സൗധ’ ബോംബ് വെച്ച് തകർക്കുന്ന രീതിയിൽ നിർമ്മിച്ച എ​ഐ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: കർണാടക നിയമസഭാ മന്ദിരമായ 'വിധാന സൗധ' ബോംബ് വെച്ച് തകർക്കുന്ന...

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കേസിന് പിന്നാലെ വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കേസിന് പിന്നാലെ വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ...

കേരളത്തില്‍ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാൻ കഴിഞ്ഞു; രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ, കുഞ്ഞത്തട്ടിൽ വളപ്പിൽ വീട്ടിൽ ചന്ദ്രിക....

മഹാനവമി ദിവസം ചരിത്രം കുറിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോ; ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേര്‍

കൊച്ചി: പൂജാവധി ദിനങ്ങളില്‍ അഭിമാനാർഹമായ നേട്ടം കൈവരിച്ച്‌ കേരളത്തിന്റെ യാത്രാസംസ്കാരത്തില്‍ വേറിട്ട...

Related Articles

Popular Categories

You cannot copy content of this page