രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ ഏജന്‍സികളായ സിബിഐയും ഇഡിയും തല്‍ക്കാലം റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കരുതെന്നും, അലഹബാദ് ഹൈക്കോടതി കേസിലെ തുടര്‍നടപടികള്‍ മാറ്റി വെക്കണമെന്നും പരമോന്നത കോടതി നിര്‍ദ്ദേശിച്ചു. ആരോപണങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോടും ഇഡിയോടും നിര്‍ദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

ഹൈക്കോടതിയില്‍ യാതൊരുവിധ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കരുതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിക്കാന്‍ കോടതിയ്ക്ക് ബാധ്യസ്ഥതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

അതീവ ഗുരുതരമായ ആരോപണങ്ങളാണെങ്കില്‍ അന്വേഷണം നടത്താന്‍ സിബിഐയും ഇഡിയും എന്തിനാണ് കോടതി ഉത്തരവിനായി കാത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു. തുടര്‍ന്ന് എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. പിന്നീട് ഹൈക്കോടതി നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

SUMMARY: Relief for Rahul Gandhi; Supreme Court stays Allahabad High Court proceedings in the disproportionate assets case.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

Related Articles

Popular Categories