ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല, വീണ്ടും പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. പാർട്ടിയില്‍ നിന്നും സംഘടനാ ചുമതലകളില്‍ നിന്നും രാജിവെച്ചുള്ളതാണ് കത്ത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൂനവാല പാർട്ടി നേതൃത്വത്തിന് രാജി സമർപ്പിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന് നേരിട്ട് സമർപ്പിച്ച രാജി പരസ്യപ്പെടുത്തിയ പൂനവാല, അത് ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജി സമർപ്പിച്ച വിവരം അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ജൂലൈ 30ന് തന്നെ രാജി സമർപ്പിച്ചിരുന്നുവെന്നും എന്നാല്‍ ബിജെപി രാജി സ്വീകരിക്കാതെ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.

ചില വ്യക്തികളുടെ പേരെടുത്തു പറയാതെ പരോക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ചിലരുടെ ഇടപെടലുകള്‍ താൻ എടുത്ത മുൻ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാൻ നിർബന്ധിതനാക്കി” എന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ തന്റെ രാജി പാർട്ടി സ്വീകരിക്കാതിരുന്നത് വളരെ വൈകാരികമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017ല്‍ കോണ്‍ഗ്രസ് പാർട്ടിയിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേട് ആരോപിച്ചാണ് ഷെഹ്സാദ് പൂനവാല കോണ്‍ഗ്രസ് വിട്ടത്. തുടർന്ന് ബി.ജെ.പിയില്‍ ചേർന്ന അദ്ദേഹം പിന്നീട് പാർട്ടിയുടെ ദേശീയ വക്താവായി. ടെലിവിഷൻ ചർച്ചകളില്‍ പാർട്ടിയുടെ പ്രധാന വക്താക്കളിലൊരാളായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

SUMMARY: BJP national spokesperson Shehzad Poonawalla has resigned again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ); വിവരശേഖരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം...

ചിക്കബെല്ലാപുരയില്‍ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കര്‍ണാടക ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി...

Related Articles

Popular Categories