ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.13 % വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തില്‍ ദക്ഷിണ മേഖലയാണ് മുന്നില്‍. ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 30 വരെയും ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ 6 വരെയുമാണ് നടന്നത്.

റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു. ആകെ വിജയശതമാനം യഥാക്രമം 99.18-ഉം 99.13-മാണ്. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസാണ് (CISCE) ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം.

ഇതിന് പുറമെ ഡിജിലോക്കർ (DigiLocker), എസ്എംഎസ് (SMS) സംവിധാനങ്ങൾ വഴിയും മാർക്ക് ലിസ്റ്റുകൾ ലഭ്യമാകും. കേരളത്തിൽ, 166 സ്‌കൂളുകളിൽ നിന്ന് 7,861 വിദ്യാർഥികൾ (3,795 ആൺകുട്ടികൾ, 4,066 പെൺകുട്ടികൾ) ഐസിഎസ്ഇ പരീക്ഷ എഴുതി. ഇതിൽ 7,858 പേർ വിജയിച്ചു. മൂന്ന് വിദ്യാർഥികൾ (രണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി) ഐസിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു.

85 സ്‌കൂളുകളിൽനിന്ന് 3,058 വിദ്യാർഥികൾ (1,551 ആൺകുട്ടികൾ, 1,507 പെൺകുട്ടികൾ) ഐഎസ്‌സി പരീക്ഷ എഴുതി. ഇതിൽ 3,057 പേർ യോഗ്യത നേടി. ഒരാൾ മാത്രമാണ് പരാജയപ്പെട്ടത്.

SUMMARY: ICSE Class 10th, ISC Class 12th exam results declared

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

കാസറഗോഡ് കെഎസ്‌ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിക്കൈയില്‍ വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരൻ...

നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

‘എന്നെ അവര്‍ കൊന്നേക്കാം, എങ്കിലും ഞാൻ മടങ്ങും’; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറില്‍ സ്വന്തം...

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ചര്‍ച്ച പരാജയം, അടച്ചുപൂട്ടലില്‍ ഉറച്ച്‌ കമ്പനി

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ...

വൈറല്‍ കുംഭമേള പെണ്‍കുട്ടിക്കുള്ള പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടിക്കും...

Related Articles

Popular Categories