തമിഴ്നാട്ടിൽ വിജയിയുടെ ടി വി കെ അധികാരത്തിലേക്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി മുന്നേറ്റവുമായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം. ആകെയുള്ള 234 സീറ്റുകളിൽ 110 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി സഖ്യം എന്നിവരുമായി നടന്ന ശക്തമായ ത്രികോണ മത്സരത്തിലാണ് പുതിയ രാഷ്ട്രീയ ശക്തിയായി വിജയ് ഉദിച്ചുയരുന്നത്. ടിവികെയുടെ കുതിപ്പിൽ വൻ നഷ്ടം സംഭവിച്ചത് ഡിഎംകെയ്ക്കാണ്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ടി.വി.കെ, തമിഴ്നാട്ടിലെ വലിയ ശക്തിയായി മാറുന്ന കാഴ്ചയാണ് കണ്ടത്.

കേവലഭൂരിപക്ഷമായ 118 സീറ്റ് നേടാൻ ടിവികെയ്ക്ക് സാധിക്കുമോ എന്ന കാര്യം നിലവിൽ വ്യക്തമല്ലെങ്കിലും തമിഴ്മണ്ണിലെ പുത്തൻ രാഷ്ട്രീയതാരത്തിന്റെ കുതിച്ചുപായലിനാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സാക്ഷ്യംവഹിച്ചത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി നേടിയത്. നിലവിൽ രണ്ടിടത്തും അദ്ദേഹം ലീഡ് ചെയ്യുകയാണ്.

നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് തമിഴ്നാടിൻ്റെ അധികാരം പിടിക്കണമെങ്കിൽ ഡിഎംകെ അല്ലെങ്കിൽ എഐഎഡിഎംകെയുമായി കൈകോർക്കണം. രാഷ്ട്രീയശത്രുവായി പ്രഖ്യാപിച്ച ഡിഎംകെയുമായും ആശയപരമായ ശത്രുവായ ബിജെപിയുടെ സഖ്യകക്ഷിയായ എഐഡിഎംകെയുമായും സഹകരിക്കാതെയും ചിലപ്പോൾ വിജയ് നീങ്ങിയേക്കാം. എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും ചെറുസഖ്യകക്ഷികളായ പിഎംകെ, ഡിഎംഡികെ, വിസികെ പോലുള്ള പാർട്ടികളുടെ പിന്തുണ സ്വീകരിച്ചേക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കൊളത്തൂർ മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങി. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വിജയ്‌യുടെ തേരോട്ടത്തിനിടയില്‍ ഡിഎംകെക്ക് 61 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എഡിഎംകെക്ക് 44 സീറ്റുകളും പിഎംകെക്കും കോണ്‍ഗ്രസിനും അഞ്ച് സീറ്റുകള്‍ വീതവുമാണ് നേടാനായത്. അതേസമയം ബിജെപി തമിഴ്‌നാട്ടില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. മുസ്‌ലീം ലീഗിന് രണ്ട് സീറ്റും ലഭിച്ചിട്ടുണ്ട്.

SUMMARY: Vijay’s TVK comes to power in Tamil Nadu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

Related Articles

Popular Categories