തൃണമൂലിനെ ഞെട്ടിച്ച് മമതയുടെ തോൽവി; ഭവാനിപൂരിൽ സുവേന്ദു അധികാരിക്ക് ജയം

ഭവാനിപൂർ: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂലിനെ ഞെട്ടിച്ച്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജിക്ക്സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയം. ബിജെപി നേതാവ് സുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമതയെ പരാജയപ്പെടുത്തിയത്.

തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മമത ബാനർജി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ സുവേന്ദു അധികാരി അപ്രതീക്ഷിത മുന്നേറ്റം നടത്തുകയായിരുന്നു. ആറാം റൗണ്ട് പൂർത്തിയായപ്പോൾ 19,000 വോട്ടുകൾക്കും പത്താം റൗണ്ടിൽ 12,000 വോട്ടുകൾക്കും മമത മുന്നിലായിരുന്നുവെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ സുവേന്ദു ലീഡ് തിരിച്ചുപിടിക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ഭവാനിപൂരിന് പുറമേ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയിച്ചു.

അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തന്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് സുവേന്ദു.

തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ക്യാമ്പ് വലിയ ആവേശത്തിലാണ്. ബംഗാളിലെ ജനങ്ങൾ തൃണമൂൽ സർക്കാരിനെ തള്ളിക്കളഞ്ഞുവെന്നും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ഭവാനിപൂരിലെയും നന്ദിഗ്രാമിലെയും ജനവിധി ബിജെപിക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജിയും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ജനങ്ങൾ വിജയിച്ചുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പ്രതികരിച്ചത്.

അതേസമയം പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തിനിടയിലും കോണ്‍ഗ്രസ്സിന് രണ്ടും സി പി എമ്മിന് ഒന്നും സീറ്റ് നേടാനായി. കോണ്‍ഗ്രസ്സിന്റെ മുതാബ് ശേഖ് ഫറഖ മണ്ഡലത്തില്‍ 8,193 വോട്ടിനും സുല്‍ഫിക്കര്‍ അലി 2,701 വോട്ടിന് റാണിനഗറില്‍ നിന്നുമാണ് ജയിച്ചത്. ഡോംകല്‍ മണ്ഡലത്തിലാണ് സി പി എമ്മിന്റെ ജയം. മുസ്തഫിസുര്‍റഹ്മാന്‍ 16,204 വോട്ടിനാണ് വിജയിച്ചത്.

സി പി എം സഖ്യ കക്ഷിയായ ആള്‍ ഇന്ത്യ സെക്കുലര്‍ ഫ്രണ്ട് ഭംഗര്‍ മണ്ഡലത്തിലും വിജയിച്ചു. കഴിഞ്ഞ തവണ സഖ്യമായി മത്സരിച്ചപ്പോള്‍ സി പി എമ്മിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൻ ഭൂചലനം; കൊളംബിയയിൽ മരണം 125 കവിഞ്ഞു; നിരവധി കെട്ടിടങ്ങൾ തകർന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബൊഗോട്ട: കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

മൂന്ന് ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ...

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ...

കർണാടകയിൽ 21 ശതമാനം മഴക്കുറവ് 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തമായിട്ടും സംസ്ഥാനത്തിന്റെ ആകെ മഴലഭ്യതയിൽ...

നന്ദി ഹിൽസിൽ മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: നന്ദി ഹിൽസിൽ സംഘടിപ്പിച്ച മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച...

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. കർണാടക സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ...

സ്കൂള്‍ ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ​ഗഡ്ചിരോളി ജില്ലയിൽ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു....

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ്...

Related Articles

Popular Categories